മാവേലിക്കര: ആറാട്ടുകടവ് മണ്ഡപ സംരക്ഷണ പള്ളിയോട സ്വീകരണസമിതിയുടെ ആഭിമുഖ്യത്തിൽ നാളെ ചെട്ടികുളങ്ങര, മുള്ളിക്കുളങ്ങര ദേവിമാർക്ക് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ആറാട്ട്കടവ് കൽമണ്ഡപത്തിൽ രണ്ടാമത് അൻപൊലി മഹോത്സവം നടക്കും. ചെട്ടികുളങ്ങര ദേവീക്ഷേത്രം തന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണിക്കൃഷ്ണൻ നന്പൂതിരി ഉദ്ഘാടനം നിർവ്വവഹിക്കും. അഡ്വ.പി.എസ്.ജയകുമാർ അദ്ധ്യക്ഷനാകും. വൈകിട്ട് 6 മുതൽ വെട്ടിയാർ ശ്രീമഹാദേവ ഭജൻസ് അവതരിപ്പിക്കുന്ന ഭജന മഹോത്സവം, 7മുതൽ പൂക്കള അൻപൊലി വഴിപാട് മഹോത്സവം എന്നിവ നടക്കും.