കുട്ടനാട്: കിടങ്ങറ ഗവ: ഹയർ സെക്കൻഡറി സ്ക്കൂളിന്റെ 124ാംമത് വാർഷികാഘോഷം ജില്ലാപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റിയംഗം കെ കെ അശോകൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് മുഖ്യ പ്രഭാഷണം നടത്തി. വെളിയനാട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ മോഹൻലാൽ എൻഡോവുമെന്റ്, സ്കോളർഷിപ്പ് വിതരണം ചെയ്തു. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലൈല രാജു വിരമിച്ച അധ്യാപിക ആൻസമ്മ റോസ്ലാൻഡിനെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു ശ്രീകുമാർ, ഗ്രാമപഞ്ചായത്തംഗം കനകമ്മ ഉദയപ്പൻ, പ്രൊഫ.കെ കെ മാത്യു, എസ്.എം.സി ചെയർമാൻ എം വി മനോജ്, പി.ടി.എ വൈസ് പ്രസിഡന്റ് കെ ഗോപിനാഥൻ, പ്രസന്നകുമാരി തുടങ്ങിയവർ സംസാരിച്ചു. എച്ച്.എം പി.കെ നാരായണൻ സ്വാഗതവും പ്രിൻസിപ്പൽ ഗ്രേസി സഖറിയാസ് നന്ദിയും പറഞ്ഞു.