ആലപ്പുഴ: പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ പ്രവർത്തിക്കുന്ന ജ്യുവൽ ഓസ്റ്റിൻ സെന്ററിന്റെ നേതൃത്വത്തിൽ ബീച്ച് കാമ്പയിനു നാളെ ആലപ്പുഴയിൽ തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനത്തെ ബീച്ചുകളെ പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പരിപാടിയുടെ ഭാഗമായി കിഡ്നി ഫെഡറേഷൻ ചെയർമാൻ ഫാ. ഡേവിസ് ചിറമേൽ, ജ്യുവൽ ഓട്ടിസം സെന്റർ ജോയിന്റ് ഡയറക്ടർ ഡോ. ജെൻസി ബ്ലെസൺ എന്നിവർ ബോധവത്കരണ ക്ലാസുകൾ നടത്തും.
കായംകുളം ടി.കെ.എം.എം എസ് എൻ സെൻട്രൽ സ്‌കൂൾ, നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളേജ്, ആലപ്പുഴ എസ്.ഡി.വി ജംഗ്ലീഷ് മീഡിയം സ്‌കൂൾ, എസ്.ഡി കോളേജ്, ചെങ്ങന്നൂർ എസ്.എൻ കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഫ്ളാഷ് മോബ് അവതരിപ്പിക്കും. യുവൽ ഓട്ടിസം സെന്റർ ജോയിന്റ് ഡയറക്ടർ ഡോ. ജെൻസി ബ്ലെസൺ, സാമൂഹ്യ പ്രവർത്തക അനീഷ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.