ആലപ്പുഴ: കേരള പ്രവാസി വെൽഫെയർ ബോർഡിന്റെ ആഭിമുഖ്യത്തിൽ അംഗത്വ കാമ്പയിനും അദാലത്തും 17, 18 തീയതികളിൽ അമ്പലപ്പുഴ ടൗൺ ഹാളിൽ നടക്കുമെന്ന് ബോർഡ് ഡയറക്ടർ കെ.സി. സജീവ് തൈക്കാട് വാർത്താസമ്മേളനത്തിൽ അറിയിച്ചു. . രാവിലെ പത്തിന് ബോർഡ് ചെയർമാൻ പി.ടി. കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്യും. . ജില്ല എക്സിക്യുട്ടിവ് ഓഫീസർ കെ.സാബു ആന്റണിയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.