ആലപ്പുഴ : ലഹരിക്കും, മയക്കുമരുന്നിനും എതിരെ എക്സൈസ് വകുപ്പും, ജില്ല സ്പോർട്സ് കൗൺസിലും, ജില്ല ഫുട്ബാൾ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന വിമുക്തി കേരള മിഷന്റെ ഭാഗമായി ജില്ലാതല ഫുട്ബാൾ മത്സരം എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. വി.ജി.വിഷ്ണു അദ്ധ്യക്ഷനായി. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഷാജി എസ് രാജൻ മുഖ്യാതിഥിയായിരുന്നു. അഡ്വ. കുര്യൻ ജെയിംസ്, കെ.എ വിജയകുമാർ, സി.റ്റി സോജി, റ്റി.എ ജയമോഹൻ, റ്റി.കെ അനിൽ, ബിജികുമാർ, റോയ് തുടങ്ങിയവർ സംസാരിച്ചു.