വള്ളികുന്നം: എസ്.എൻ.ഡി.പി യോഗം വള്ളികുന്നം കാരാഴ്മ 4515-ാം നമ്പർ ശതാബ്ദി സ്മാരക ശാഖയി​ൽ ശിവഗിരി മഠം സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ ശ്രീനാരായണ ദിവ്യ പ്രബോധനത്തിനും ധ്യാനത്തിനും തുടക്കമായി.ശാഖാ പ്രസിഡന്റ് എസ്.എസ്. അഭിലാഷ് കുമാർ ധ്യാനാചാര്യനെ പൂർണ കുംഭം നല്കി സ്വീകരിച്ചു. സംഘാടക സമിതി ചെയർമാൻ പി.വിജയൻ, ശ്രീനാരായണ ദിവ്യ ജ്യോതിസ് പ്രയാണം ഏറ്റുവാങ്ങി. തുടർന്ന് അനുഗ്രഹ പ്രഭാഷണവും ദിവ്യജ്യോതിസ് പ്രതിഷ്ഠയും നടന്നു. ഇന്ന് രാവിലെ മഹാ ശാന്തി ഹവനം, ഭക്തരുടെ വഴിപാട്, 9 ന് സമൂഹപ്രാർത്ഥന, 9.30 ന് ശ്രീനാരായണ ദിവ്യജ്യോതിസ് ദർശനം, 10.3ന് ദിവ്യ പ്രബോധന ധ്യാനയജ്ഞം.വിഷയം: ഗുരുദേവന്റെ ഈശ്വരീയ ഭാവം. ഉച്ചയ്ക്ക് ഒന്നിന് അന്നദാനം 2 ന് ദിവ്യപ്രബോധനം. വിഷയം: ഗുരുദേവ ദർശനവും ഗുരുദേവ പ്രസ്ഥാനവും.