മാവേലിക്കര: കുറത്തികാട് മാലിമേൽ ഭഗവതീ ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം ഇന്ന് ആരംഭിക്കും. ഇന്ന് രാവിലെ 7ന് ഭദ്രദീപ പ്രതിഷ്ഠ വാഴൂർ മഠം ഭൂമാനന്ദ തീർഥപാദസ്വാമി നിർവഹിക്കും. 7.15ന് ഭാഗവത പാരായണം. ദിവസവും വൈകിട്ട് 7.30 മുതൽ ആദ്ധ്യാത്മിക പ്രഭാഷണം നടക്കും. 15ന് വൈകിട്ട് 5.30ന് കുറത്തികാട് മാലിമേൽ ശ്രീഭദ്രാ ക്ഷേത്ര വാദ്യകലാപീ‌‌ഠത്തിന്റെ ആഭിമുഖ്യത്തിൽ ആർ.എൽ.വി ശ്യാം ശശിധരന്റെ ശിക്ഷണത്തിൽ മേളം അഭ്യസിച്ച 13 കലാകാരൻമാരുടെ അരങ്ങേറ്റം നടക്കും. 16ന് 8.30ന് മൃത്യുഞ്ജയ ഹോമം, 18ന് 4.30ന് സർവൈശ്വര്യ പൂജ, 20ന് 5.30ന് മഹാഗണപതിഹവനം. യജ്ഞശാലയിൽ എല്ലാദിവസവും ഉച്ചയ്ക്ക് ഒന്നി​ന് അന്നദാനം.