ആലപ്പുഴ: വിഷരഹിത പച്ചക്കറിയിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി കൃഷി വകുപ്പ് നടപ്പാക്കുന്ന ജീവനി പദ്ധതിയുടെ തൈക്കാട്ടുശേരി ബ്ലോക്കുതല ഉദ്ഘാടനം അഡ്വ എ .എം .ആരിഫ് എം പി നിർവ്വഹിച്ചു.
ജൈവ കാർഷിക ഉത്പന്നങ്ങളുടെ പ്രദർശനം, ആത്മ സംഘങ്ങളുടെയും കുടുംബശ്രീ കർഷകരുടെയും മൂല്യ വർദ്ധിത ഉത്പന്ന- പ്രദർശനം,കർഷക സംഗമം എന്നിവ മേളയ്ക്ക് മാറ്റുകൂട്ടി. ജൈവ കാർഷിക മേളയുടെ ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും അഡ്വ ഷാനിമോൾ ഉസ്മാൻ എം.എൽ.എ നിർവഹിച്ചു.'ജൈവ പച്ചക്കറിക്കൃഷിയും ശാസ്ത്രീയ പരിചരണ മുറകളും' എന്ന വിഷയത്തിൽ റിട്ട. കൃഷി അസിറ്റന്റ് ഡയറക്ടർ വേണുഗോപാൽ ക്ലാസ്സെടുത്തു.
തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമല സെൽവരാജ്, വൈസ് പ്രസിഡന്റ് രാജേഷ് രാമകൃഷ്ണൻ, ജില്ല പഞ്ചായത്ത് അംഗം പി.എം പ്രമോദ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ ലത ജി. പണിക്കർ, ആത്മ പ്രൊജക്റ്റ് ഡയറക്ടർ എം.എൽ ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.