കായംകുളം: മുരുക്കുംമൂട് എസ്.എൻ കോളേജ് ഓഫ് മാനേജ്മെന്റ് ആന്റ് ടെക്നോളജിയുടെ വാർഷികാഘോഷം സോപാനം- 2020, നാളെ നടക്കും.
രാവിലെ 9 ന് കലാപരിപാടികൾ. 10.30 ന് സമ്മേളനം എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ സെക്രട്ടറി പി. പ്രദീപ് ലാൽ ഉദ്ഘാടനം ചെയ്യും. കായംകുളം യൂണിയൻ പ്രസിഡന്റും മാനേജരുമായ വി.ചന്ദ്രദാസ് അദ്ധ്യക്ഷത വഹിയ്ക്കും.
പ്രിൻസിപ്പൽ പി. പുഷ്പകുമാർ, ജനമൈത്രി പൊലീസ് കോ ഓർഡിനേറ്റർ എബി, വി. സുനീഷ്, സ്വാതി, ഷിജി, ദിനേശ്, ജോസ് കെ വർഗീസ്, അക്ഷയ് രാജേന്ദ്രൻ എന്നിവർ സംസാരിക്കും.