ആലപ്പുഴ: ജന്തുക്ഷേമ പക്ഷാചരണം- 2020ന്റെ ഭാഗമായി ജില്ലാതല ജന്തുക്ഷേമ ബോധവത്ക്കരണ സെമിനാർ നാളെ ഉച്ചക്ക് ഒന്നിന് മുഹമ്മ ചാരമംഗലം ഗവ. സംസ്‌കൃത ഹൈസ്‌കൂളിൽ മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്യും. മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. ജയലാൽ അധ്യക്ഷത വഹിക്കും.
സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് പുരസ്‌കാര വിതരണം ജില്ല പഞ്ചായത്തംഗം ജമീല പുരുഷോത്തമൻ നിർവ്വഹിക്കും.