ചാരുംമൂട്: കഞ്ചാവുമായി വിദ്യാർത്ഥികൾ പിടിയിൽ. നൂറനാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഇ ആർ ഗിരീഷ് കുമാറിന്റെ നേതൃത്വത്തിൽ കരിമുളക്കൽ ഭാഗത്ത് നടത്തിയ റെയ്ഡിലാണ് 21ഗ്രാം കഞ്ചാവ് പിടികൂടിയത്.
കഞ്ചാവ് വില്പന നടത്തിയ നൂറനാട് പുതുപ്പള്ളികുന്നം മംഗലത്ത് വീട്ടിൽ വൈശാഖിനെതിരെ കേസെടുത്തു.
ബാംഗ്ലൂർ നിന്നും കഞ്ചാവ് കൊണ്ടുവന്ന് നൂറനാട്,പടനിലം,ചാരുംമൂട് ഭാഗങ്ങളിൽ ഒരു പൊതിക്ക് 1000 രൂപ നിരക്കിൽ ഇയാൾ വിൽപന നടത്താറുണ്ടായിരുന്നുവെന്ന് എക്സൈസ് പറഞ്ഞു.