hanz

ചാരുംമൂട്: അനധികൃതമായി പ്രവർത്തിക്കുന്ന കടയിൽ നിന്നുംചില്ലറ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 150 ഓളം ഹാൻസ് പായ്ക്കറ്റ് പിടികൂടി. ഇടപ്പോൺ ഭാഗത്ത് കട നടത്തുന്ന ഇടപ്പോൺ മുറിയിൽ ഹരിയെയാണ് പിടികൂടിയത്.നൂറനാട് എക്സൈസ്റേഞ്ച് ഇൻസ്പെക്ടർ ഗിരീഷ് കുമാറിന്റെ നേതൃത്വത്തിൽ നൂറനാട് ഇടപ്പോൺ ഭാഗത്ത് നടത്തിയ റെയ്ഡിലാണ് ഇത് പി​ടി​കൂടി​യത്.