ആലപ്പുഴ: അമ്പലപ്പുഴ മണ്ഡത്തിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി റോഡുകളുടെ അടിയന്തര പുനരുദ്ധാരണത്തിന് സർക്കാർ 160 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി. കഴിഞ്ഞ കാലവർഷക്കെടുതി മൂലം ഗതാഗത യോഗ്യമല്ലാതായി തീർന്ന റോഡുകളുടേയും മറ്റും അടിയന്തിര പുനരുദ്ധാരണത്തിനാണ് ദുരന്ത നിവാരണവകുപ്പ് തുക അനുവദിച്ചത്. 16 റോഡുകൾക്കും 10 ലക്ഷം രൂപ വീതമാണ് അനുവദിച്ചിരിക്കുന്നത്. ഭരണാനുമതി ലഭിച്ച പ്രവൃത്തികൾ:
പുറക്കാട് ഗാബിസ് പെട്രോൾ പമ്പ് മുതൽ കിഴക്കോട്ട് റോഡ്.,പുന്നപ്ര വടക്ക് പഞ്ചായത്ത് ഹനുമാൻ ജംഗഷൻ കിഴക്കോട്ട് ഈസ്റ്റ് വെനീസ് റോഡ്.,പുന്നവ്ര വടക്ക് സഹകരണ ആശുപത്രി കിഴക്കോട്ട് റോഡ്,പുന്നപ്ര വടക്ക് ദേശീയ പാത/ ത്രിവേണി ടവർ റോഡ്,പുന്നപ്ര തെക്ക് പുതുശ്ശേരി മഠം റോഡ്, പുന്നപ്ര തെക്ക് മിയാൻറെ ചിറ റോഡ്,അമ്പലപ്പുുഴ വടക്ക് എച്.ഐ. എൽ.പി.എസ്. റോഡ്, അമ്പലപ്പുഴ വടക്ക് വെള്ളാപ്പള്ളി ജംഗ്ഷനിൽ നിന്ന് കിഴക്കോട്ടുള്ള റോഡ്,അമ്പലപ്പുഴ തെക്ക് പുതുക്കോടം പാലത്തിന് വടക്ക് കിഴക്കോട്ട് കല്ലും താഴെ റോഡ്., അമ്പലപ്പുഴ തെക്ക് അട്ടിയിൽ നിന്ന് കിഴക്കോട്ടുള്ള റോഡ്. പുറക്കാട് ഒറ്റപ്പന മുതൽ കിഴക്കോട്ടുള്ള റോഡ്, പുന്നപ്ര തെക്ക് പാർവ്വതി പ്രിൻറേഴ്‌സിന് കിഴക്കോട്ടുള്ള റോഡ്, അമ്പലപ്പുഴ വടക്ക് വണ്ടാനം മെഡിക്കൽ കോളജ് ജംഗ്ഷൻ കിഴക്ക്- തെക്കോട്ടുള്ള റോഡ്,പുന്നപ്ര വടക്ക് മനയ്ക്കൽ- മാന്താഴം- പുല്ലരിക്കൽ റോഡ്,പുറക്കാട് ഐമനം - തോട്ടപ്പള്ളി റോഡ്, പുന്നപ്ര വടക്ക് ബ്ലോക്ക് ജംഗ്ഷൻ ഇറച്ചിക്കട മുതൽ കിഴക്കോട്ട് പഴയ നടക്കാവ് റോഡ് വരെ.