ആലപ്പുഴ: കാർഷിക മേഖലയുടെയും നീർച്ചാലുകളുടേയും വീണ്ടെടുപ്പിലൂടെ മാത്രമേ പ്രകൃതി ദുരന്തങ്ങളെ നേരിടാൻ സാധിക്കുകയുള്ളുവെന്ന് മന്ത്രി പി.തിലോത്തമൻ. കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വികസന ഫണ്ടിൽ നിന്നും 75 ലക്ഷം മുടക്കി നിർമ്മിച്ച പഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന് മുകൾ നില നിർമ്മിക്കാൻ 45 ലക്ഷം കൂടി മന്ത്രി തിലോത്തമൻ അനുവദിച്ചു.
ഐ.എസ്.ഒ പ്രഖ്യാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാ മധു നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പത്മിനി പങ്കജാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് ഇ.ബി.ശശിധരൻ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഗീതമ്മ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.