അമ്പലപ്പുഴ : .വ്യാസമഹാസഭയുടെയും പുനർജ്ജനി കൗൺസലിംഗ് സെന്ററിന്റെയും നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ബോധവത്കരണ ക്ലാസും കൗൺസിലിംഗും ശനിയാഴ്ച രാവിലെ 10 മുതൽ 12 വരെ പുറക്കാട് പുത്തൻ നട ക്ഷേത്രത്തിന് സമീപമുള്ള സീനിയർ സിറ്റിസൺ ഓഡിറ്റോറിയത്തിൽ നടക്കും . വ്യാസ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി സജീവൻ ശാന്തി ഉദ്ഘാടനം ചെയ്യും .പുനർജ്ജനി കൗൺസിലർ രേഷ്മ രവീന്ദ്രൻ ക്ലാസ് നയിക്കും .ക്ലാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ 9947986841 എന്ന നമ്പരിൽ ബന്ധപ്പെടണം