ഹരിപ്പാട്: അനന്തപുരം കെ.കെ.കെ.വി.എം.എൽ.പി സ്കൂളിന്റെയും കെയർ ക്രാഫ്റ്റ് ആശുപത്രി​യുടെയും സംയുക്താഭിമുഖ്യത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി​ ആരോഗ്യ ബോധവത്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും നടത്തി. പി.ടി.എ പ്രസിഡന്റ് പി.ജി.ഗിരീഷ് അദ്ധ്യക്ഷനായി. വിദ്യാഭ്യാസ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ ഡി.സുഗേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ എ.എം. നൗഷാദ് സ്വാഗതം പറഞ്ഞു. ഡോ.ഐറിൻ ആരോഗ്യ ബോധവത്കരണ ക്ലാസ് നയിച്ചു. വാർഡ് മെമ്പർ നിസ സുബയർ, ഹരികുമാർ, ബി.സുഭാഷ്, പി.ടി തോമസ്, രഞ്ജു, ജോൺ ബേബി, പൊന്നമ്പിളി, സുജ, രതിഷ് കുമാർ, രശ്മി, ഗീതു എന്നിവർ പങ്കെടുത്തു. ഡോ.അനഘ, ഡോ.ഐറിൻ എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.