a


മാവേലിക്കര: മൂന്ന് ദിവസം മുമ്പ് പുനഃസ്ഥാപിച്ച പുന്നമൂട് റയിൽവേ മേൽപ്പാലത്തിന്റെ ക്രോസ് ബാരിയർ വീണ്ടും തകർന്നു. കണ്ടെയ്‌​നർ ലോറി തട്ടിയാണ് തകർന്നത്. ഇന്നലെ വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം. കണ്ടെയ്‌​നറുമായി കായംകുളം ഭാഗത്ത് നിന്നും മാവേലിക്കരയിലേക്ക് വന്ന ലോറിയാണ് ക്രോസ് ബാരിയറിൽ കുരുങ്ങിയത്. ഇതേത്തുടർന്ന് മാവേലിക്കര - കായംകുളം റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. തുടർന്ന് ജെ.സി.ബി എത്തിച്ച് ക്രോസ് ബാരിയർ ലോറിയ്ക്ക് മുകളിൽ നിന്ന് മാറ്റുകയായിരുന്നു.

ഇതിനിടെ രക്ഷാ പ്രവർത്തനത്തിന് എത്തിയ വനിത എസ്.ഐയും സംഘവും ബ്രീത്ത് അനലൈസർ ഉപയോഗിച്ച് ഗതാഗത കുരുക്കിൽ കിടന്ന വാഹനയാത്രക്കാരെ പരിശോധിച്ചത് ജനരോഷത്തിനിടയാക്കി. കൊറോണയുടെ പശ്ചാത്തലത്തിൽ ബ്രീത്ത് അനലൈസർ ഉപയോഗിക്കരുതെന്ന ഡി.ജി.പിയുടെ സർക്കുലർ നിലനിൽക്കുന്നത് ചൂണ്ടിക്കാണിച്ചിട്ടും പരിശോധന തുടരുകയായിരുന്നു. കാർ യാത്രികനും ഹൃദ്രോഗിയുമായ വയോധികനോട് ബ്രീത്ത് അനലൈസറിലൂടെ ഊതാൻ ആവശ്യപ്പെട്ടതാണ് നാട്ടുകാരെ കൂടുതൽ പ്രകോപിപ്പിച്ചത്. മദ്യപിക്കുന്ന ആളല്ലെന്നും ഹൃദയത്തിൽ സ്റ്റെന്റ് ഇട്ടിരിക്കുന്നതിനാൽ ശക്തിയിൽ ഊതാൻ പറ്റില്ലെന്നും വാഹനത്തിലെ യാത്രക്കാൻ പറഞ്ഞു. ഇതിനുശേഷം വയോധികനോട് സ്‌​റ്റേഷനിൽ എത്താൻ നിർദ്ദേശിച്ചു. ഒരു വർഷത്തിന് മുമ്പ് ലോറി തട്ടി തകർന്ന

ക്രോസ് ബാരിയറാണ് മൂന്ന് ദിവസം മുമ്പ് പുനഃസ്ഥാപിച്ചത്.