ആലപ്പുഴ: സംസ്ഥാന പോലീസ് സേനയുടെ ആയുധ ശേഖരത്തിൽ നിന്നും തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവവും, ഇതിലെ തീവ്രവാദ ബന്ധവും കേന്ദ്ര അന്വേഷണ ഏജൻസി അന്വേഷിക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ ആവശ്യപ്പെട്ടു. ബി.ജെ.പി ആലപ്പുഴ ടൗണിൽ നടത്തിയ പ്രതിക്ഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ഓഫീസിനു മുന്നിൽ നിന്നും ആരംഭിച്ച പ്രതിക്ഷേധ പ്രകടനം കല്ലുപാലം വഴി മുല്ലക്കൽ തെരുവിലൂടെ കെ.എസ്.ആർ.ടി.സി ക്ക് മുൻവശം സമാപിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കൊട്ടാരം ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ആർ.ഉണ്ണികൃഷ്ണൻ, എൽ.പി. ജയചന്ദ്രൻ, പലമുറ്റത്തു വിജയകുമാർ, നിയോജക മണ്ഡലം പ്രസിഡന്റ് മാരായ വി.ശ്രീജിത്ത്, സജി.പി.ദാസ് കെ.അനിൽ കുമാർ, കെ.പ്രദീപ്, ജി.മോഹനൻ, എൻ.ഡി.കൈലാസ്, വി.സി.സാബു, ആർ.കണ്ണൻ എന്നിവർ സംസാരിച്ചു.