tv-r

അരൂർ: മരപ്പണി നടത്തുന്ന വർക്ക്ഷോപ്പ് കത്തി നശിച്ചു.എഴുപുന്ന പഞ്ചായത്ത് കണ്ടേക്കാട് ഹരിഹരന്റെ വർക്ക്ഷോപ്പാണ് ഇന്നലെ പുലർച്ചെ രണ്ടിന് കത്തി നശിച്ചത്. അരൂരിൽ നിന്ന് അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്. വിലയേറിയ പുതിയതും പഴയതുമായ മര ഉരുപ്പടികൾ കത്തി നശിച്ചതായി ഉടമ പറഞ്ഞു. അരൂർ പൊലീസിൽ പരാതി നൽകി.

ചിത്രം: ഹരിഹരന്റെ വർക് ഷോപ്പിലെ തടി ഉരുപ്പടികൾ കത്തി നശിച്ച നിലയിൽ