ambala

അമ്പലപ്പുഴ: പുന്നപ്ര-വണ്ടാനം ഷറഫുൽ ഇസ്ലാം സംഘത്തിന്റെ സ്വലാത്ത് ഹൽഖ വാർഷികം ഐ .ബി.ഉസ്മാൻ ഫൈസി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് സി.എ.സലിം ചക്കിട്ടപറമ്പ് അദ്ധ്യക്ഷനായിരുന്നു. മസ്ജിദുൽ ചീഫ് ഇമാം ശറഫ്ബീൽ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. മത-വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം നേടിയ കുട്ടികളേയും ഖുർ-ആൻ മന:പാഠമാക്കിയ അദ്നാൻ മുഹമ്മദിനേയും ജമാഅത്ത് അസോസ്സിയേഷൻ ജനറൽ സെക്രട്ടറി സലിം .എം.മാക്കിയിൽ ഫലകം നൽകി അനുമോദിച്ചു. നാസിറുദ്ദീൻ സഖാഫി, പി.എം.ബഷീറുദ്ദീൻ പോളക്കുളം' സി.എ.നാസറുദീൻ മുസ്ലിയാർ പി.എ.ഷറഫുദ്ദീൻ, നാസിം പള്ളി വെളി തുടങ്ങിയവർ സംസാരിച്ചു.