ആലപ്പുഴ: ഇന്നലെ വൈകിട്ട് നഗരത്തിൽ രണ്ടിടത്ത് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിൽ തീ അണച്ചു അപകടമൊഴിവാക്കി. വൈകിട്ട് 6.30നാണ് ഇ.എം.എസ് സ്റ്റേഡിയത്തിൽ വെട്ടിയിട്ടിരുന്ന തടികഷ്ണങ്ങൾക്ക് തീപിടിച്ചത്. കഴിഞ്ഞ ദിവസവും ഇവിടെ തീപിടിത്തമുണ്ടായിരുന്നു. രാത്രി 8.45ന് വഴിച്ചേരിയിലെ വാട്ടർ അതോറിറ്റി ഓഫീസിന് മുന്നിലുള്ള റോഡിൽ ചവറിന് തീപിടിച്ചു. സമീപത്തെ വൈദ്യുതി കേബിളിനും തീപിടിച്ചത് ഭീതിഉയർത്തി.