ചേർത്തല: വാരനാട് ദേവിക്ഷേത്രത്തിലെ കുംഭഭരണി ഉത്സവം 16 ന് ആരംഭിക്കും.രാവിലെ 9ന് കൊടിക്കൂറ സമർപ്പണം, 9.30ന് ധീവരസഭ വാരനാട് ശാഖയുടെ നേതൃത്വത്തിൽ കൊടിക്കയർ വരവ്, 11.30 ന് ക്ഷേത്രം തന്ത്റി കടിയക്കോൽ കൃഷ്ണൻ നമ്പൂതിരി കൊടിയേ​റ്റ് നിർവഹിക്കും. തുടർന്ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 6.30ന് ദേശതാലപ്പൊലികൾ, 7.30ന് രാഗസുധ. 17 മുതൽ 22 വരെ ദിവസേന രാവിലെ 5.30ന് ഊരുവലം എഴുന്നള്ളത്ത്, ഉച്ചയ്ക്ക് 12ന് പ്രസാദമൂട്ട്, എന്നിവയുണ്ടാകും.
17ന് വൈകിട്ട് 6.30ന് തിരുവാതിര സന്ധ്യ.18ന് രാവിലെ 10ന് നാരായണീയ മഹാസംഗമം,വൈകിട്ട് 6.30ന് നൃത്തനാടകം.19ന് വൈകിട്ട് 6.30ന് കഥകളി, ബാണയുദ്ധം. 20ന് ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലി ദർശനം, വൈകിട്ട് 6.30ന് കഥകളി, നളചരിതം രണ്ടാം ദിവസം.21ന് വൈകിട്ട് 6.30ന് ബാലാമണിയുടെ സംഗീതക്കച്ചേരി.22ന് രാവിലെ 9.30ന് ഡബിൾ ഓട്ടൻതുള്ളൽ, വൈകിട്ട് 6.30ന് കല്ലൂർ രാമൻകുട്ടിയുടെയു കൽപ്പാത്തി ബാലകൃഷ്ണന്റെയും ഡബിൾ തായമ്പക. 23മുതൽ രാവിലെ 9ന് ശ്രീബലിയും വൈകിട്ട് 5ന് കാഴ്ചശ്രീബലിയും.23ന് രാത്രി 8ന് ഗാനമേള.24ന് ബാലാംബാളിന്റെ വയലിൻ കച്ചേരി. 25ന് വൈകിട്ട് 6.30ന് ചലച്ചിത്രതാരം അനുശ്രീയുടെ ഡാൻസ്, 26ന് രാത്രി 8ന് ചെന്നൈ ടി.വി.ശങ്കരനാരായണന്റെ സംഗീതസദസ്.പള്ളിവേട്ട ഉത്സവദിനമായ 27ന് രാവിലെ 9നും വൈകിട്ട് 4നും പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ 101 പേരുടെ പഞ്ചാരിമേളം, 11.30ന് 11 ആനകൾക്ക് ഗജപൂജ, ആനയൂട്ട്, രാത്രി 10.30ന് പള്ളിവേട്ട, 28ന് ഉച്ചയ്ക്ക് 12ന് ആറാട്ട് സദ്യ, വൈകിട്ട് 4ന് ആറാട്ട് കടവിലേക്ക് എഴുന്നള്ളത്ത്, 4.30ന് കഥാപ്രസംഗം, 6.30ന് ആറാട്ട് വരവ്, എതിരേൽപ്പ്, മാമ്പലം ശിവയുടെ നാദസ്വരക്കച്ചേരി.
കുംഭഭരണി ഉത്സവദിനമായ 29ന് രാവിലെ 4.30മുതൽ ഭരണിദർശനം, 10.30ന് കഥാപ്രസംഗം,വൈകിട്ട് 7ന് ഏഴ് ഒ​റ്റത്തുക്കങ്ങൾ, 10ന് പിന്നണിഗായകർ ബിജുനാരായണന്റെയും രഞ്ജിനി ജോസിന്റെയും ഗാനമേള, 12.30ന് രണ്ട് ഗരുഡൻതൂക്കങ്ങൾ.