ചേർത്തല:അതിർത്തി തർക്കത്തിന്റെ പേരിൽ അയൽവാസി സഹായികളുമായെത്തി നടത്തിയ ആക്രമണത്തിൽ കുടുംബത്തിലെ അഞ്ചുപേർക്ക് പരിക്ക്.അർത്തുങ്കൽ കാക്കരി ബസ് സ്റ്റോപ്പിനു സമീപം അരേശേരിൽ കുഞ്ഞുമോൻ(49),ഭാര്യ ലിസി(42),മക്കളായ മേഘ(15),ആകാശ്(13) ,അഭിഷേക്(11) എന്നിവർക്കാണ് പരിക്കേറ്റത്.
ബുധനാഴ്ച വൈകിട്ട് വീട്ടിലെത്തി അക്രമം നടത്തിയെന്നാണ് പരാതി.തലയ്ക്ക് പരിക്കേറ്റ ലിസിയെയും,അഭിഷേകിനെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.അർത്തുങ്കൽ പൊലീസ് കേസെടുത്തു.