ആലപ്പുഴ: കയർ മേഖലയുടെ യന്ത്രവത്കരണം ഉൗർജിതപ്പെടുത്താനുള്ള പദ്ധതികൾക്ക് 17 ന് വൈകിട്ട് 3 ന് പാതിരപ്പള്ളി എയ്ഞ്ചൽകിംഗ് ആഡിറ്റോറിയത്തിൽ മന്ത്രി തോമസ് എെസക് തുടക്കം കുറിക്കും. ജില്ലാ പഞ്ചയത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ അദ്ധ്യക്ഷത വഹിക്കും.

620 ആട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകൾ, 3000 ഇലക്ട്രോണിക് റാട്ടുകൾ, 91 വില്ലോയിംഗ് മെഷീനുകൾ, 21 ആട്ടോമാറ്റിക് ലൂമുകൾ, 61 സ്പിന്നിംഗ് മെഷീനുകൾ തുടങ്ങിയവയുടെ വിതരണവും മന്ത്രി നിർവഹിക്കും. ഉത്പന്ന വൈവിദ്ധ്യവത്കരണവും യന്ത്രവത്കരണവും എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്ന സന്ദർഭമാണിതെന്ന് കയർ വികസന ഡയറക്ടർ എൻ. പത്മകുമാർ അറിയിച്ചു.