ആലപ്പുഴ:തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, തൊഴിലും വേതനവും സമയബന്ധിതമായി നൽകുക, ബഡ്ജറ്റ് വിഹിതം വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലുറപ്പ് തൊഴിലാളി യൂണിയന്റെ (എ .ഐ. ടി. യു) നേതൃത്വത്തിൽ ജില്ലയുടെ വിവിധ മണ്ഡലങ്ങളിൽ മാർച്ചും ധർണയും നടത്തി.
പട്ടണക്കാട് പോസ്റ്റ് ഓഫിസ് മാർച്ച് സി.പി.ഐ ജില്ലാ സെക്രട്ടറി ടി .ജെ. ആഞ്ചലോസ് ഉൽഘാടനം ചെയ്തു. പാണാവള്ളി പോസ്റ്റാഫീസ് മാർച്ച് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കെ.അനിമോനും,മങ്കൊമ്പ് ബി.എസ്.എൻ.എൽ ഓഫീസ് സമരം ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ചെങ്ങറ സുരേന്ദ്രനും അരുർ പഞ്ചായത്ത് ഓഫീസ് മാർച്ച് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എം.കെ. ഉത്തമനും കഞ്ഞിക്കുഴി ബ്ലോക്കാഫീസ് മാർച്ച് സി.പി.ഐ സംസ്ഥാന കൗൺസിലംഗം ദീപ്തി അജയകുമാറും, കലവൂർ പോസ്റ്റാഫീസ് മാർച്ച് യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി വി.പി.സുനിലും ഉദ്ഘാടനം ചെയ്തു.