ആലപ്പുഴ : തൊഴിലാളി നേതാവായിരുന്ന ആർ.സുഗതന്റെ ചരമദിനത്തോടനുബന്ധിച്ച് എ.ഐ.ടി.യു.സി സംസ്ഥാനാടിസ്ഥാനത്തിൽ രക്ത ദാനം നടത്തി.ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ സംസ്ഥാന തല ഉദ്ഘാടനം മന്ത്രി പി.തിലോത്തമൻ നിർവഹിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.സിനിമാതാരം ജയൻ ചേർത്തല രക്തദാനം നിർവ്വഹിച്ചു.ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ ഷാജി, പി.വി.സത്യനേശൻ,ജി.കൃഷ്ണപ്രസാദ്,പി.ജ്യോതിസ്,ആർ.പ്രസാദ്, വി.മോഹൻദാസ്,ആർ.സുരേഷ്,ആർ.അനിൽകുമാർ,ഡി.പി.മധു,ബി.നസീർ,പ്രേം സായി ഹരിദാസ് എന്നിവർ പ്രസംഗിച്ചു.90 തവണ രക്ത ദാനം നടത്തിയ എ.കെ.മധുവിനെ ചടങ്ങിൽ ആദരിച്ചു.