ആലപ്പുഴ: ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്ക് ആലപ്പുഴ ഡിവിഷന്റെ പരിധിയിൽ അക്കൗണ്ട് മേള സംഘടിപ്പിക്കുന്നു.

വിവിധ മേഖലകൾ കേന്ദ്രീകരിച്ചുള്ള മേളകൾക്കൊപ്പം തപാൽ ഒാഫീസുകൾ വഴിയും 19ന് അക്കൗണ്ടുകൾ ശേഖരിക്കാനാണ് തപാൽ വകുപ്പ് ആലപ്പുഴ ഡിവിഷൻ ലക്ഷ്യമിടുന്നത്.

ആധാർ നമ്പറും വിരലടയാളവും മാത്രം ഉപയോഗിച്ചുള്ള അക്കൗണ്ട് ഒാപ്പണിംഗ് സംവിധാനമാണിത്. ഇൗ അക്കൗണ്ട് വഴി സുകന്യസമൃദ്ധി അക്കൗണ്ട്, ആർ.ഡി അക്കൗണ്ട്, പി.പി.എഫ് അക്കൗണ്ട് എന്നിവയിൽ വീട്ടിലിരുന്ന് പണം നിക്ഷേപിക്കാനാവും. വെള്ളം, വൈദ്യുതി, ഫോൺ, ഗ്യാസ് ബില്ലുകൾ അടയ്ക്കാനും വിവിധ സബ്സിഡികൾ, സ്കോളർഷിപ്പുകൾ എന്നിവ കൈപ്പറ്റാനും ഏത് ബാങ്കിലെയും അക്കൗണ്ടിലെ പഠനം പിൻവലിക്കാനും പണം ട്രാൻസ്ഫർ ചെയ്യാനും വിദേശത്തു നിന്ന് പണം കൈപ്പറ്റാനും മൊബൈൽ ബാങ്കിംഗ് ആപ്പ് മുഖേന 24 മണിക്കൂറും സാദ്ധ്യമാണ്. ആധാർ നമ്പർ,100 രൂപ, മൊബൈൽ ഫോൺ എന്നിവയുമായി അടുത്തുള്ള പോസ്റ്റ് ഓഫീസിൽ എത്തിയോ പോസ്റ്റ് മാൻ വഴിയോ അക്കൗണ്ട് തുടങ്ങാം. 19 ന് രാവിലെ 6 മുതൽ രാത്രി 10 വരെ എെ.പി.പി.ബി അക്കൗണ്ട് തുടങ്ങാൻ പ്രത്യേകം തയ്യാറാക്കിയ ക്യാമ്പുകളിൽ അവസരം ഒരുക്കുമെന്ന് ആലപ്പുഴ ഡിവിഷണൽ തപാൽ സൂപ്രണ്ട് എം.പൊന്നമ്മ അറിയിച്ചു.