ആലപ്പുഴ : സംസ്ഥാന കാർഷിക യന്ത്രവത്കരണ മിഷനും കൃഷി വകുപ്പ് എൻജിനീയറിംഗ് വിഭാഗവും ആത്മ ആലപ്പുഴയും ചേർന്ന് നടപ്പാക്കുന്ന കാർഷിക യന്ത്ര പരിരക്ഷണ യജ്ഞം രണ്ടാംഘട്ടം വിജയകരമായി മുന്നോട്ട്. പരിപാടിയിൽ ജില്ലയിലെ കാർഷിക സേവന കേന്ദ്രം കാർഷിക കർമ്മ സേനകളുടെ കീഴിലുള്ള കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികളും പ്രവൃത്തി പരിചയ പരിശീലനവുമാണ് നടക്കുന്നത്. കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഓഫീസിലെ കളർകോടുള്ള വർക്ക്ഷോപ്പിൽ ഫെബ്രുവരി 10നു ആരംഭിച്ച യജ്ഞം 22വരെ തുടരും.ജില്ലയിലെ ഏഴ് അഗ്രോ സർവ്വീസ് സെന്ററിൽ നിന്നും അഞ്ച് കാർഷിക കർമ്മ സേനകളിൽ നിന്നും തിരഞ്ഞെടുത്ത 20 പേർക്ക് 12 ദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടി നടക്കും.