ഹരിപ്പാട്: തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, തൊഴിലും വേതനവും സമയബന്ധിതമായി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ എ. ഐ. ടി. യു. സി മണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ കരുവാറ്റ പഞ്ചായത്ത് ഓഫിസ് ധർണ നടത്തി. ജില്ലാ പ്രസിഡന്റ് അഡ്വ.എ അജികുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോമോൻ കുളഞ്ഞി കൊമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോ. സെക്രട്ടറി യു. ദിലീപ് മണ്ഡലം സെക്രട്ടറി കെ. രതീശൻ പിള്ള, സി. പി. ഐ ലോക്കൽ കമ്മി​റ്റി സെക്രട്ടറി പി.മുരളി കുമാർ, ബി നന്ദകുമാർ, രാധമ്മ, മണിക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.