വള്ളികുന്നം: എൽ ഡി എഫ് ഭരണത്തി​ലുള്ള വള്ളികുന്നം ഗ്രാമപഞ്ചായത്തിൽ അനധികൃത നിയമനങ്ങൾ നടക്കുന്നുവെന്ന് ആരോപിച്ച് ബി ജെ പിയൂടെ നേതൃത്വത്തിൽ വിജിലൻസിന് പരാതി നൽകി. ലക്ഷങ്ങൾ കോഴവാങ്ങിയാണ് സാമൂഹിക ക്ഷേമ വകുപ്പിന് കീഴിലുള്ള അംഗൻവാടിയിലേക്ക് ഹെൽപർ നിയമനങ്ങൾ കഴിഞ്ഞ ദിവസം നടന്നതെന്നും ബി ജെ പി വള്ളികുന്നം കിഴക്ക് ഏരിയാ കമ്മിറ്റി പറഞ്ഞു. പ്രതിഷേധ യോഗം യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ഹരീഷ് കാട്ടൂർ ഉദ്ഘാടനം ചെയ്തു. ബിജെപി വള്ളികുന്നം കിഴക്ക് ഏരിയാ പ്രസിഡന്റ് ജയിംസ് വള്ളികുന്നം അദ്ധ്യക്ഷത വഹിച്ചു. ഈരിക്കത്തറ രാജേന്ദ്രനാഥ് സുരേഷ് സോപാനം,വിജയൻ മുളക്കിലേത്ത്, വിജയൻ തുണ്ടിൽ, മുരളീധരൻ നായർ, മോഹനൻനായർ , സുബിത്ത് തുടങ്ങിയവർ സംസാരിച്ചു.