ആലപ്പുഴ : ജില്ലയിൽ കൊറോണ വൈറസ് നിരീക്ഷണ പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ. അനിതകുമാരി പറഞ്ഞു. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പിനു കീഴിലെ ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ, ആലപ്പുഴ പ്രസ് ക്ലബിന്റെ സഹകരണത്തോടെ നടത്തിയ 'നോവൽ കൊറോണ വൈറസ്- മിഥ്യയും യാഥാർഥ്യവും' എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അവർ.

ഫീൽഡ് ഔട്ട് റീച്ച് എക്സിബിഷൻ ഓഫീസർ എൽ.സി. പൊന്നുമോൻ, ജില്ല സർവയലൻസ് ഓഫീസർ ഡോ. പ്രീതി, ജില്ല മാസ് മീഡിയ ഓഫീസർ പി.എസ്. സുജ, പ്രസ് ക്ലബ് പ്രസിഡന്റ് കെ.യു. ഗോപകുമാർ, സെക്രട്ടറി ആർ. രാജേഷ് എന്നിവർ പങ്കെടുത്തു.