ആലപ്പുഴ: മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളിൽ അംഗത്വവും 18 നും 70നും മദ്ധ്യേ പ്രായവുമുള്ളവർക്ക് 435 രൂപ വാർഷിക പ്രീമിയം മാർച്ച് 31 വരെ സഹകരണ സംഘങ്ങളിൽ അടയ്ക്കാം.
ഏപ്രിൽ നാലുവരെ പ്രാബല്യമുള്ള ഇൗ പദ്ധതിയിൽ അംഗത്വം എടുക്കുന്ന വ്യക്തി അപകടത്തിൽപ്പെട്ട് മരിച്ചാൽ ഇൻഷ്വറൻസ് പരിരക്ഷയായി 10 ലക്ഷം രൂപ അനന്തവകാശിക്ക് ലഭിക്കും. അപകടം മൂലം അംഗവൈകല്യം സംഭവിച്ചാൽ വൈകല്യത്തിന്റെ തോത് അനുസരിച്ചുള്ള നഷ്ടപരിഹാര തുക അംഗത്തിന് ലഭിക്കും. കൂടാതെ ഒറ്റത്തവണയായുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങളും അപകടമരണം സംഭവിച്ച വ്യക്തിയുടെ അവകാശികൾക്ക് ലഭിക്കും. പദ്ധതിയുടെ കാലാവധി അവസാനിക്കുന്ന മാർച്ച് 31ന് മുമ്പായി മത്സ്യബന്ധന മേഖലയിലെയും അനുബന്ധ മേഖലയിലെയും എല്ലാ തൊഴിലാളികളും അംഗത്വമെടുക്കണമെന്ന് മത്സ്യഫെഡ് ജില്ലാ മാനേജർ അറിയിച്ചു.