ആലപ്പുഴ: പാലസ് വാർഡ് കൊട്ടാരം ഭഗവതി ക്ഷേത്രത്തിൽ ദേവിീഭാഗവത നവാഹയജ്ഞം 19മുതൽ 27വരെയും കുംഭഭരണി മഹോത്സവം 22മുതൽ 29വരെയും നടക്കും. 18ന് വൈകിട്ട് 7ന് വാസുദേവ കമ്മത്ത് നവാഹയജ്ഞത്തിന് ഭദ്രദീപ പ്രകാശനം നടത്തും. ക്ഷേത്രം തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. ഉദയകുമാർ മണപ്പുറമാണ് യജ്ഞാചാര്യൻ. 18ന് വൈകിട്ട് 7.30ന് ദേവീഭാഗവത മാഹാത്മ്യപ്രഭാഷണം, 23ന് രാവിലെ 11.30ന് കുമാരീപൂജ, 24ന് ഉച്ചയ്ക്ക് 12ന് ശിവപാർവ്വതി പരിണയം, വൈകിട്ട് 6ന് സർവ്വൈശ്വര്യപൂജ, 25ന് വൈകിട്ട് 5.30ന് സരസ്വതീകവചമന്ത്രാർച്ചന, 27ന് വൈകിട്ട് 4.30ന് അവഭൃതസ്നാനം, , .28ന് രാവിലെ 8ന് സർവ്വൈശ്വര്യപൂജ, 9ന് നാരായണീയം, വൈകിട്ട് 6ന് ദേശതാലപ്പൊലി, 29ന് രാവിലെ 8ന് ഭാഗവതപാരായണം, 11ന് കളഭാഭിഷേകം, , 1ന് സമൂഹപ്രസാദഊട്ട്, വൈകിട്ട് 6.30ന് ദേശതാലപ്പൊലി.