അമ്പലപ്പുഴ:പറവൂർ പബ്ലിക് ലൈബ്രറിയും, പുരോഗമന കലാസാഹിത്യ സംഘവും സംയുക്തമായി സംഘടിപ്പ്രച്ച ഒ.എൻ.വി ,ഗിരീഷ് പുത്തഞ്ചേരി അനുസ്മരണ ചടങ്ങിൽ ഗ്രന്ഥശാല പ്രസിഡന്റ് വി.കെ.വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി മാലൂർ ശ്രീധരൻ ഒ.എൻ.വി അനുസ്മരണവും, ഷിജിമോൻ ഗിരീഷ് പുത്തഞ്ചേരി അനുസ്മരണവും നടത്തി. രാജു കഞ്ഞിപ്പാടം ,അലിയാർ എം.മാക്കിയിൽ, സെനോ പി.ജോസഫ് എന്നിവർ സംസാരിച്ചു. ഭരണ സമിതി അംഗം സി.കെ. ശ്രീകുമാർ സ്വാഗതവും, ജോയിന്റ് സെക്രട്ടറി കെ.വി. രാഗേഷ് നന്ദിയും പറഞ്ഞു.