ആലപ്പുഴ : ലഹരിക്കും, മയക്കുമരുന്നിനും എതിരെ എക്സൈസ് വകുപ്പും, ജില്ല സ്പോർട്സ് കൗൺസിലും, ജില്ല ഫുട്ബാൾ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ഫുട്ബാൾ മത്സരത്തിൽ ഇന്നലെ രാവിലെ നടന്ന മത്സരങ്ങളിൽ മാവേലിക്കര എഫ് സി ചെങ്ങന്നൂർ എഫ്‌ സി യെ 2-1നും മാർ ഗ്രിഗോറിയോസ് കോളേജ് റബേക്ക എഫ് സി യെ 4-0നും പരാജയപ്പെടുത്തി. ഉച്ചയ്ക്ക് ശേഷം നടന്ന ആദ്യ മത്സരത്തിൽ പ്രയാർ ചെങ്ങന്നൂർ 4-0 എന്ന സ്‌കോറിൽ ഫ്രണ്ട്‌സ് കായംകുളത്തിനെ പരാജയപ്പെടുത്തി. സോക്കർ സെവൻസ് അരൂർ 3-2ന് മഞ്ഞപ്പട കായംകുളത്തിനെ തോല്പിച്ചു.