ഹരിപ്പാട്: ഗവ.ഗേൾസ്‌ ഹയർ സെക്കൻഡറി സ്കൂൾ വാർഷിക പോതുയോഗം ആർ.രാജേഷി​ന്റെ അദ്ധ്യക്ഷതയി​ൽ വഹിച്ചു. പ്രിൻസിപ്പൽ ഗംഗ എൻ.കെ കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ അബ്ദുൽ റസാഖ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം. ജയചന്ദ്രൻ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി ആർ.രാജേഷ് (പ്രസിഡന്റ്), കെ. ആർ രാകേഷ്(വൈസ് പ്രസിഡന്റ്), പ്രിയ കെ. ജെ (മദർ പി.ടി.എ പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു.