തിരുവനന്തപുരം: കള്ളു വ്യവസായത്തെ സംരക്ഷിക്കാൻ സമഗ്ര നിയമം കൊണ്ടു വരണമെന്ന് മുൻ എം.പി ഡോ. സെബാസ്റ്റ്യൻ പോൾ പറഞ്ഞു. വിവിധ ആവശ്യങ്ങളുന്നയിച്ച് കള്ള് ഷാപ്പ് ലൈസൻസി അസോസിയേഷൻ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് എ.ബി. ഉണ്ണി അദ്ധ്യക്ഷനായി. സെക്രട്ടറി അജിത് ബാബു, കോ-ഓർഡിനേറ്റർ കെ. രജികുമാർ, നളിനകുമാർ, സെ. സനൽകുമാർ, ജഗന്നിവാസൻ തുടങ്ങിയവർ സംസാരിച്ചു.