ആലപ്പുഴ: സി.പി.ഐ ആലപ്പുഴ-അമ്പലപ്പുഴ മണ്ഡലം കമ്മിറ്റികളുടേയും തിരുവിതാംകൂർ കയർഫാക്ടറി വർക്കേഴ്‌സ് യൂണിയന്റേയും (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ നടന്ന ആർ.സുഗതൻ അനുസ്മരണ സമ്മേളനം സി.ദിവാകരൻ എം .എൽ .എ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് അനുസ്മരണ പ്രഭാഷണം നടത്തി. തിരുവിതാംകൂർ കയർഫാക്ടറി വർക്കേഴ്‌സ് യൂണിയൻ (എ.ഐ.ടി.യു.സി) ജനറൽ സെക്രട്ടറി പി.വി.സത്യനേശൻ അധ്യക്ഷത വഹിച്ചു. പി.ജ്യോതിസ്, ജി.കൃഷ്ണപ്രസാദ്, ദീപ്തി അജയകുമാർ, വി.മോഹൻദാസ്, ആർ.സുരേഷ്, വി.പി.ചിദംബരൻ, ഇ.കെ.ജയൻ, ഡി.പി.മധു, കെ.എൽ.ബെന്നി, കെ.എസ്.വാസൻ, ബി നസീർ, ആലപ്പി രമണൻ തുടങ്ങിയവർ പങ്കെടുത്തു.