മാവേലിക്കര: വാത്തികുളം ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കമായി. 20ന് ആറാട്ടോടെ സമാപിക്കും. ഇന്ന് രാവിലെ 7.30ന് എതൃത്തപൂജ, 8.30ന് പന്തീരടി പൂജ, 9.30ന് ശ്രീഭൂതബലി. 17ന് രാവിലെ 10.30ന് ഓട്ടൻതുള്ളൽ, ഉച്ചയ്ക്ക് 12.30ന് ഉത്സവബലി ദർശനം, രാത്രി 7ന് സേവ, 8.30ന് സംഗീതാർച്ചന. 19ന് വൈകിട്ട് 5.30ന് ദേവിയുടെ എഴുന്നള്ളത്ത്, രാത്രി 8.30ന് സംഗീത സദസ്, 10.45ന് പള്ളിവേട്ട എഴുന്നള്ളത്ത്, 11ന് പള്ളിവേട്ട വരവ്. 20ന് വൈകിട്ട് 5.30ന് ആത്മീയ പ്രഭാഷണം, 6.30ന് ഋതുരാഗം, രാത്രി 9.15ന് കൊടികീഴിൽ കാണിക്ക, 9.30ന് കൊടിയിറക്ക്, 10ന് ആറാട്ട് എഴുന്നള്ളത്ത്, 10.30ന് ആറാട്ട് വരവ്, 11ന് വലിയ കാണിക്ക, 12ന് ശ്രീഭൂതബലി എന്നിവ നടക്കും.