കുട്ടനാട്: കൈനകരി കൃഷിഭവന് കീഴിലെ വാവക്കാട് പാടശേഖരത്ത് ദിവസങ്ങളോളം പമ്പിംഗ് മുടങ്ങിയതിനെത്തുടർന്ന് 50 ഏക്കറിലേറെ നെൽകൃഷി നശിച്ചു. .തങ്ങൾക്ക് നഷ്ട പരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് പമ്പിംഗ് കോൺട്രാക്ടർക്കെതിരെ പുഞ്ച സ്പെഷ്യൽ ഓഫസർക്കും മറ്റും കൃഷിക്കാർ പരാതി നൽകിയതോടെ സംഭവം വിവാദത്തിലേക്ക്.
കൃഷിയുടെ ഭാഗമായി പാടത്ത് കയറ്റിയ വെള്ളം പിന്നീട് യഥാസമയം വറ്റിക്കുന്നതിൽ പമ്പിംഗ് കോൺട്രാക്ടർ കാട്ടിയ അനാസ്ഥയാണ് കൃഷിനാശത്തിനു പിന്നിലെന്ന് കർഷകർ ആരോപിച്ചു. ഇരുനൂറ് ഏക്കർ വരുന്ന പാടശേഖരത്തെ 50ലേറെ ഏക്കറിലെ നാൽപ്പത്തഞ്ച് ദിവസം പ്രായമായ കൃഷിയാണ് നശിച്ചത് . മുപ്പത്തഞ്ചോളം കർഷകർ ഒന്നാം ഘട്ട വളവും മറ്റും ഇടുന്നതിന് വൻ തുക ചിലവഴിച്ചിരുന്നു. അടുത്ത ഘട്ടമെന്ന നിലയിൽ ഞാറ് കീന്തികുത്തുന്ന ജോലിക്കുള്ള ഒരുക്കത്തിലായിരുന്നു ഇവർ. അതിന് മുന്നോടിയെന്നോണമാണ് പാടശേഖരത്ത് വെള്ളം കയറ്റിയത്. എന്നാൽ യഥാസമയം മോട്ടോർ പ്രവർത്തിപ്പിച്ച് വെള്ളം വറ്റിക്കുന്നതിന് പമ്പിംഗ് കോൺട്രാക്ടർ തയ്യാറായില്ല. ഇതോടെ ഞാറ് മുഴുവൻ വെള്ളത്തിൽ മുങ്ങി ചീഞ്ഞു. . പാടശേഖരത്ത് വടക്കും,തെക്കുകിഴക്കുമായി രണ്ട് മോട്ടോർ തറകളാണുള്ളത്. ഇതിൽ തെക്കുകിഴക്ക് വശത്തെ ചക്രപ്പുരയ്ക്കൽ മോട്ടർ തറയാണ് പ്രവർത്തിക്കാതിരുന്നത്.
''സംഭവം പാടശേഖര സമിതിയുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അവർ ഇടപെട്ടില്ല
കർഷകർ