മാവേലിക്കര: ചെന്നിത്തല തൃപ്പെരുന്തുറ സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടീല്‍ വസ്തുക്കളുടെ വിപണനമേള ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള വിതരണോദ്ഘാടനം നിർവ്വഹിച്ചു. സെക്രട്ടറി കെ.എസ്.ഉണ്ണിക്കൃഷ്ണൻ, മോഹനൻ കണ്ണങ്കര, ബഹനാൻ ജോൺ മുക്കത്ത്, സോമനാഥൻപിള്ള, തമ്പി കൗണടിയിൽ, വി.കെ.അനിൽ കുമാർ, പൊന്നമ്മ മാത്യു, നന്ദകുമാർ തുടങ്ങിയവർ സംസാരിച്ചു. ജൈവകൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായാണ് ബാങ്ക് നടീൽ വസ്തൂക്കളുടെ വിപണനമേള നടത്തുന്നത്. ഗുണമേന്മയുള്ള ചേന, കാച്ചിൽ, വെട്ടുചേമ്പ്, ചെറു ചേമ്പ്, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ നടീൽ വസ്തുക്കളാണ് വിപണനമേളയിലുള്ളത്. മേള ഏതാനും ദിവസങ്ങൾകൂടി തുടരുമെന്ന് ബാങ്ക് പ്രസിഡന്റ് ഐപ്പ് ചാണ്ടപ്പിള്ള അറിയിച്ചു.