ചേർത്തല:നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിൽ നടത്തിയ പരിശോധനയിൽ നിരോധിത പട്ടികയിലുള്ള പ്ലാസ്റ്റിക് പിടിച്ചെടുത്തു.പ്ലാസ്റ്റിക് സൂക്ഷിച്ചവർക്ക് 10000 വരെ പിഴ ഈടാക്കുന്നതിനു നോട്ടീസ് നൽകി.ഉത്തരവ് പ്രകാരം ഒറ്റതവണ മാത്രം ഉപയോഗിക്കാവുന്ന എല്ലാത്തര പ്ലാസ്റ്റിക് ഉത്പന്നങ്ങളും ഒഴിവാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.