ചേർത്തല :എസ്.എൻ.ഡി.പി യോഗം 519-ാംനമ്പർ തൈക്കൽ ശാഖായോഗത്തിന് കീഴിലെ കുടുംബയൂണിറ്റുകളുടെ വാർഷിക പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും നടന്നു.ശാഖ പ്രസിഡന്റ് എം.പി.നമ്പ്യാർ,വൈസ് പ്രസിഡന്റ് എസ്.മോഹനൻ,സെക്രട്ടറി പി.എം.പുരുഷോത്തമൻ എന്നിവർ നേതൃത്വം നൽകി.
ചേർത്തല യൂണിയൻ വൈസ് പ്രസിഡന്റ് പി.ജി.രവീന്ദ്രൻ,യൂണിയൻ കൗൺസിലർമാരായ ടി.സത്യൻ,വി.എ.സിദ്ധാർത്ഥൻ,ദിനദേവൻ,കെ.എം.മണിലാൽ,പി.വിനോദ്,കണ്ടമംഗലം ക്ഷേത്ര സമിതി പ്രസിഡന്റ് പി.ഡി.ഗഗാറിൻ തുടങ്ങിയർ യോഗങ്ങൾ ഉദ്ഘാടനം ചെയ്തു.മനോജ് മാവുങ്കൽ,അഖിൽഅപ്പുക്കുട്ടൻ,മജീഷ്,ദേവദാസ് എന്നിവർ പ്രഭാഷണം നടത്തി.കൺവീനർമാർ:പ്രസന്ന(കുമാരനാശാൻ കുടുംബ യൂണിറ്റ്),അജിതകുമാരി(വയൽവാരം),ഷൈലജ മുരളി(ശ്രീഗുരു),ഒ.കെ.ഗോപിനാഥൻ(ഗുരുപ്രസാദം),പി.എസ്.രവീന്ദ്രൻ(ഡോ.പൽപ്പു),വി.ജയശ്രീ(ചെമ്പഴന്തി),ബിന്ദുലാൽ(ഗുരുദേവ),കെ.എസ്.ഷിബു(ആർ.ശങ്കർ).