ചേർത്തല:പള്ളിപ്പുറം വടക്കുംകര തയ്യേഴത്ത് പാലത്തിനു സമീപം പമ്പിംഗ് മെഷീനിൽ ലീക്കു പരിഹരിക്കാനുള്ള അ​റ്റകു​റ്റപണികൾ നടക്കുന്നതിനാൽ പള്ളിപ്പുറം,തണ്ണീർമുക്കം,ചേർത്തലതെക്ക്,കഞ്ഞിക്കുഴി,മുഹമ്മ,മാരാരിക്കുളം നോർത്ത്,ചേർത്തല നഗരസഭ എന്നിവിടങ്ങളിൽ നാളെ ഭാഗികമായി കുടിവെള്ള വിതരണം മുടങ്ങുമെന്ന് അസിസ്​റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.