ചാരുംമൂട് : കണ്ണനാകുഴി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇവിടം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഡിസാസ്റ്റർ മാനേജ്‍മെൻറ് ക്ലാസ് നാളെവൈകിട്ട് 3 മുതൽ കണ്ണനാകുഴി കളത്തട്ട് ജംഗ്ഷനിൽ നടക്കും. മാവേലിക്കര ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ദുരന്ത നിവാരണ ബോധവത്കരണ ക്ലാസും , പ്രായോഗിക പരിശീലനവും നയിക്കും.