മാരാരിക്കുളം:എസ്.എൻ.ഡി.പി യോഗം 329-ാം നമ്പർ ശാഖയിലെ കലവൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ എഴാംപൂജ മഹോത്സവം ഇന്ന് നടക്കും.കലവൂർ സുരേഷ് ഭവനിൽ പരമേശ്വരൻ സാറിന്റെയും കമലാക്ഷിയമ്മയുടെയും സ്മരണാർത്ഥമാണ് ചടങ്ങ് നടത്തുന്നത്.പുലർച്ചെ മുതൽ പതിവ് ക്ഷേത്ര ചടങ്ങുകൾ,വൈകിട്ട് 5.3ന് കോട്ടയം ശ്രീഭദ്ര ഭജൻസ് അവതരിപ്പിക്കുന്ന നാമഘോഷ ലഹരി,7ന് കലംകരി വഴിപാട്,എസ്.എൻ.കോളേജ് റിട്ട.ഇംഗ്ലീഷ് വിഭാഗം മേധാവി പ്രൊഫ.കെ.നീന ദീപപ്രകാശനം നടത്തും.തൃശൂരിൽ നടന്ന ഏകാത്മകം മെഗാ ഇവന്റിൽ പങ്കെടുത്ത ശാഖയിലെ അംഗങ്ങളായ വൃന്ദ സുഭാഷ് ബാബു,കൃഷ്ണേന്ദു വിനോദ്,വിധു പ്രഭാഷ് എന്നിവരെ സിനിമാ താരം അനൂപ് ചന്ദ്രൻ ആദരിക്കും.രാത്രി 8ന് ആലപ്പുഴ റെയ്ബാൻ ഓർക്കസ്ട്രായുടെ ഗാനസന്ധ്യ.