ചേർത്തല:ഏകാത്മകം മെഗാ ഇവന്റിൽ പങ്കെടുത്ത ചേർത്തല യൂണിയനിലെ 49 കുട്ടികളേയും ഇതിന് നേതൃത്വം നൽകി വനിതാസംഘം കേന്ദ്ര സമിതി സെക്രട്ടറി അഡ്വ.സംഗീത വിശ്വനാഥൻ, യൂണിയൻ കോ-ഓർഡിനേറ്റർ അനിൽ ഇന്ദിവരം എന്നിവരേയും യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് ആദരിക്കും.വൈകിട്ട് 4ന് യൂണിയൻ ഹാളിൽ എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും.യൂണിയൻ പ്രസിഡന്റ് കെ.വി.സാബുലാൽ അദ്ധ്യക്ഷത വഹിക്കും.വനിതാ സംഘം പ്രസിഡന്റ് രേണുക മനോഹരൻ,സെക്രട്ടറി തുളസിഭായി വിശ്വനാഥൻ എന്നിവർ സംസാരിക്കും.യൂണിയൻ സെക്രട്ടറി വി.എൻ.ബാബു സ്വാഗതവും വൈസ് പ്രസിഡന്റ് രവീന്ദ്രൻ അഞ്ജലി നന്ദിയും പറയും.