കായംകുളം : താലൂക്ക് ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ അനസ്തീഷ്യ ടെക്നീഷ്യൻ, ഫാർമസിസ്റ്റ്, കാഷ്വാലിറ്റി അറ്റൻഡർ (ആരോഗ്യ വകുപ്പിൽ നിന്നും വിരമിച്ചവർ മാത്രം) എന്നിവരെ താത്കാലി​കമായി​ നി​യമി​ക്കുന്നതി​നുള്ള അഭി​മുഖം 18 ന് രാവി​ലെ 11 ന് നടക്കും. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ക്ലീനിംഗ് സ്റ്റാഫിനായുള്ള അഭിമുഖം 19 ന് രാവി​ലെ 11 ന് നടക്കും. 0479–2447274.