man

ആലപ്പുഴ : നഗരത്തിൽ സ്കൂൾ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ പ്രതിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കി. 35 വയസിൽ താഴെ പ്രായമുള്ളതും പൊക്കം കുറഞ്ഞ് വണ്ണമുളള പ്രകൃതവും ഇരു നിറത്തോടുകൂടിയതുമാണ് പ്രതിയെന്നു സംശയിക്കുന്നയാൾ. 12 വയസിൽ താഴെ പ്രായം വരുന്ന പെൺകുട്ടികളെയാണ് ഇയാൾ ചൂഷണം ചെയ്യാൻ ശ്രമിയ്ക്കുന്നത്. രേഖാചിത്രവുമായി സാമ്യമുള്ളയാളെ നഗരത്തിലോ സ്‌കൂൾ പരിസരത്തോ കണ്ടാൽ ആലപ്പുഴ സൗത്ത്‌ പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് ഇൻസ്‌പെക്ടർ എം.കെ.രാജേഷ് അറിയിച്ചു.