ആലപ്പുഴ: കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതികൾ കേൾക്കുന്നതിനും സമയബന്ധിതമായി പരിഹരിക്കുന്നതിനും 20ന് രാവിലെ 10 മുതൽ കളർകോട് അഞ്ജലി ആഡിറ്റോറിയത്തിൽ വൈദ്യുതി അദാലത്ത് നടക്കും. മന്ത്രി എം.എം മണി പങ്കെടുക്കും.
. ഇലക്ട്രിക്കൽ സെക്ഷൻ, സബ് ഡിവിഷൻ, ഡിവിഷൻ, സർക്കിൾ ഓഫീസുകൾ എന്നിവിടങ്ങളിൽ പരാതി സ്വീകരിക്കും. ഫോൺ: 9496008413.